وَٱتۡرُكِ ٱلۡبَحۡرَ رَهۡوًاۖ إِنَّهُمۡ جُندٞ مُّغۡرَقُونَ ٢٤
സമുദ്രത്തെ ശാന്തമായ നിലയില്‍ നീ വിട്ടേക്കുകയും ചെയ്യുക.(2) തീര്‍ച്ചയായും അവര്‍ മുക്കിനശിപ്പിക്കപ്പെടാന്‍ പോകുന്ന ഒരു സൈന്യമാകുന്നു.
അടിക്കുറിപ്പുകൾ
2) 'റഹ്‌വന്‍' എന്ന പദത്തിന് ശാന്തം എന്നും, പിളര്‍ന്നത് എന്നും അര്‍ത്ഥം നല്കപ്പെട്ടിട്ടുണ്ട്. 'കടല്‍ പിളര്‍ന്ന വഴിയിലൂടെ നിങ്ങള്‍ കടന്നുപോവുക. കടലിനെ പിളര്‍ന്ന -ശാന്തമായ- അവസ്ഥയില്‍ തന്നെ വിട്ടുകൊണ്ട് നിങ്ങള്‍ മുന്നോട്ടു പോയ്‌ക്കൊള്ളുക' എന്നായിരുന്നു മൂസാ നബി(عليه السلام)ക്കും അനുയായികള്‍ക്കും നല്കപ്പെട്ട നിര്‍ദേശം.
തഫ്സീർ
സമുദ്രം കടക്കുന്ന വേളയിൽ മുൻപുള്ളതു പോലെ തന്നെ, അതിനെ ശാന്തമായി വിട്ടേക്കുവാൻ മൂസയോടും അദ്ദേഹത്തോടൊപ്പമുള്ള ഇസ്രാഈൽ സന്തതികളോടും അല്ലാഹു കൽപ്പിച്ചു. തീർച്ചയായും ഫിർഔനും അവൻറെ സൈന്യവും സമുദ്രത്തിൽ മുക്കി നശിപ്പിക്കപ്പെടാൻ പോകുന്നവരാണ്.