അറഫാ ദിനം 2028
പ്രതീക്ഷിക്കുന്ന തീയതി
2028 മേയ് 4, വ്യാഴാഴ്ച
9 ദുൽ ഹിജ്ജ 1449 ഹിജ്റ
തീയതികൾ സൗദി അറേബ്യയിലെ ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരമാണ്. പ്രാദേശികമായി മാസപ്പിറവി കണ്ട് മാസം തുടങ്ങുന്ന സ്ഥലങ്ങളിൽ തീയതി ഒരു ദിവസം മുമ്പോ ശേഷമോ ആകാം.
ദുൽ ഹിജ്ജ 9 ആണ് അറഫാ ദിനം. ഹജ്ജിന്റെ ഏറ്റവും പ്രധാന ഘടകമായ അറഫയിലെ നിൽപ്പ് ഹാജിമാർ നിർവഹിക്കുന്ന ദിവസം. ബലി പെരുന്നാളിന്റെ തലേ ദിവസമാണിത്, വർഷത്തിലെ ഏറ്റവും ശ്രേഷ്ഠമായ ദിവസങ്ങളിൽ ഒന്നും.
ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും
- ഹജ്ജിൽ അല്ലെങ്കിൽ ഈ ദിവസം നോമ്പ് നോൽക്കുക. കഴിഞ്ഞ വർഷത്തെയും വരും വർഷത്തെയും പാപങ്ങൾ പൊറുക്കാൻ അത് കാരണമാകുന്നു. (മുസ്ലിം)
- ധാരാളം ദുആ ചെയ്യുക. ഏറ്റവും ഉത്തമമായ ദുആ അറഫാ ദിനത്തിലെ ദുആയാണ്. (തിർമിദി)
- ദുൽ ഹിജ്ജയിലെ ആദ്യ പത്ത് ദിവസങ്ങളിൽ സൽകർമങ്ങൾ ചെയ്യുക. അതിന് ഏറ്റവും ശ്രേഷ്ഠമായ ദിവസങ്ങളാണ് അവ. (ബുഖാരി)
- ഈ ദിവസങ്ങളിൽ തക്ബീർ, തഹ്ലീൽ, തഹ്മീദ് എന്നിവ കൊണ്ട് അല്ലാഹുവിനെ ധാരാളം സ്മരിക്കുക. (ഖുർആൻ 22:28)
ഹദീസ്
عن ابن عباس رضي الله عنهما قال: قال رسول الله صلى الله عليه وسلم: «ما مِنْ أيَّامٍ العمَلُ الصَّالِحُ فيها أحبُّ إلى اللهِ مِن هذه الأيام» يعني أيامَ العشر، قالوا: يا رسُولَ الله، ولا الجهادُ في سبيلِ الله؟ قال: «ولا الجهادُ في سبيلِ الله، إلا رجلٌ خَرَجَ بنفسِه ومالِه فلم يَرْجِعْ من ذلك بشيءٍ». ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ഈ ദിവസങ്ങളേക്കാൾ സൽകർമ്മങ്ങൾ അല്ലാഹുവിന് പ്രിയങ്കരമായ മറ്റൊരു ദിവസവുമില്ല." ദുൽഹിജ്ജയിലെ ആദ്യപത്തു ദിനങ്ങളെയാണ് അവിടുന്ന് ഉദ്ദേശിച്ചത്. സ്വഹാബികൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദ് പോലും?!" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദ് പോലും (അതിനേക്കാൾ പ്രിയങ്കരമല്ല). സ്വന്തം ജീവനും സമ്പത്തുമായി യുദ്ധത്തിന് പുറപ്പെടുകയും, അതിൽ യാതൊന്നും തിരിച്ചു വരാതിരിക്കുകയും ചെയ്ത ഒരാളൊഴികെ."
വിശദീകരണം
ദുൽ ഹിജ്ജയിലെ ആദ്യത്തെ പത്തു ദിവസങ്ങളിൽ സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നത് വർഷത്തിലെ മറ്റേതു ദിവസങ്ങളിൽ സൽകർമ്മം ചെയ്യുന്നതിനേക്കാളും ശ്രേഷ്ഠതയുള്ളതാണെന്ന് നബി -ﷺ- അറിയിക്കുന്നു. എങ്കിൽ ഈ പത്തു ദിവസങ്ങളിലല്ലാതെ അല്ലാഹുവിൻ്റെ മാർഗത്തിൽ ഒരാൾ ജിഹാദ് (യുദ്ധം) ചെയ്താൽ അത് ഈ ദിവസങ്ങളിലെ സൽകർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായിരിക്കുമോ എന്ന് സ്വഹാബികൾ നബി -ﷺ- യോട് ആരാഞ്ഞു. കാരണം ജിഹാദാണ് ഏറ്റവും ശ്രേഷ്ഠകരമായ പ്രവർത്തനം എന്ന് സ്വഹാബികൾക്ക് ബോധ്യമുള്ള കാര്യമായിരുന്നു. അതിന് ഉത്തരമായി നബി -ﷺ- പറഞ്ഞു: "ഈ ദിവസങ്ങളിലെ സൽകർമ്മങ്ങൾ ജിഹാദിനേക്കാളും ശ്രേഷ്ഠകരം തന്നെയാണ്. എന്നാൽ അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിനായി പുറപ്പെടുകയും, തൻ്റെ ജീവനും സമ്പത്തും അല്ലാഹുവിൻ്റെ മാർഗത്തിൽ ത്യജിക്കാൻ തയ്യാറാവുകയും, അങ്ങനെ അല്ലാഹുവിൻ്റെ മാർഗത്തിൽ സമ്പത്തും ജീവനും നഷ്ടമാവുകയും ചെയ്ത ഒരാളുടെ പ്രവർത്തനം മാത്രം അതിനേക്കാൾ ഉന്നതമായിരിക്കും. ശ്രേഷ്ഠകരമായ ഈ ദിനങ്ങളിലെ സൽകർമ്മങ്ങളെ കവച്ചു വെക്കാൻ കഴിയുന്ന ഒരേയൊരു നന്മ ഇത് മാത്രമാണെന്ന് നബി -ﷺ- അറിയിക്കുന്നു.
ഇതും കാണുക
മറ്റ് വർഷങ്ങൾ
മറ്റ് വിശേഷ ദിനങ്ങൾ
ഹിജ്റ പുതുവർഷം 2028ആശൂറാ 2028ഇസ്റാഉം മിഅ്റാജും 2028റമദാൻ 2028ലൈലത്തുൽ ഖദ്ർ 2028ചെറിയ പെരുന്നാൾ 2028ബലി പെരുന്നാൾ 2028 ഹിജ്റ കലണ്ടർ 1449
ചോദ്യങ്ങൾ
അറഫാ ദിനം 2028 എപ്പോഴാണ്?
അറഫാ ദിനം 2028 പ്രതീക്ഷിക്കുന്നത് 2028 മേയ് 4, വ്യാഴാഴ്ച ആണ്. ഉമ്മുൽ ഖുറാ കലണ്ടറിൽ ഇത് 9 ദുൽ ഹിജ്ജ 1449 ഹിജ്റ ആണ്.
അറഫാ ദിനം തീയതി ഉറപ്പാണോ?
മാസപ്പിറവി കാണുന്നത് വരെ ഉറപ്പില്ല. പല രാജ്യങ്ങളും മാസാരംഭം തലേ ദിവസം വൈകുന്നേരമാണ് പ്രഖ്യാപിക്കുന്നത്, അതിനാൽ തീയതി ഒരു ദിവസം മാറാം.
ഹാജിമാർ അറഫാ ദിനത്തിൽ നോമ്പ് നോൽക്കണോ?
വേണ്ട. ഹജ്ജിൽ അല്ലാത്തവർക്കുള്ളതാണ് ഈ നോമ്പ്. നബി ﷺ തന്റെ ഹജ്ജിൽ അറഫാ ദിനത്തിൽ നോമ്പ് നോറ്റിട്ടില്ല.