مَّنۡ خَشِيَ ٱلرَّحۡمَٰنَ بِٱلۡغَيۡبِ وَجَآءَ بِقَلۡبٖ مُّنِيبٍ ٣٣
അതായത് അദൃശ്യമായ നിലയില്‍ പരമകാരുണികനെ ഭയപ്പെടുകയും താഴ്മയുള്ള ഹൃദയത്തോടുകൂടി വരുകയും ചെയ്തവന്ന്.
തഫ്സീർ
അല്ലാഹുവല്ലാതെ മറ്റാരും കാണാനില്ലാത്ത അവസരങ്ങളിൽ, രഹസ്യത്തിൽ അവനെ ഭയപ്പെടുകയും, അല്ലാഹുവിലേക്ക് മുന്നിടുകയും, ധാരാളമായി അവനിലേക്ക് മടങ്ങുകയും ചെയ്ത് കുറ്റമറ്റ ഹൃദയത്തോടെ അല്ലാഹുവിനെ കണ്ടുമുട്ടിയവന് (അവൻ നൽകിയ വാഗ്ദാനം).