സൂറ Al-Ma'idah, ആയത്ത് 99

5:99

مَّا عَلَى ٱلرَّسُولِ إِلَّا ٱلۡبَلَٰغُۗ وَٱللَّهُ يَعۡلَمُ مَا تُبۡدُونَ وَمَا تَكۡتُمُونَ ٩٩

റസൂലിന്‍റെ മേല്‍ പ്രബോധന ബാധ്യത മാത്രമേയുള്ളൂ. നിങ്ങള്‍ വെളിപ്പെടുത്തുന്നതും ഒളിച്ചുവെക്കുന്നതുമെല്ലാം അല്ലാഹു അറിയുന്നു.

തഫ്സീർ

അല്ലാഹു (ജനങ്ങൾക്ക്) എത്തിച്ചു നൽകാൻ കൽപ്പിച്ചത് എത്തിച്ചു നൽകുക എന്നത് മാത്രമേ അല്ലാഹുവിൻ്റെ റസൂലിൻ്റെ മേൽ ബാധ്യതയുള്ളൂ. ജനങ്ങൾക്ക് സത്യം സ്വീകരിക്കാൻ സാധ്യമാക്കുക എന്നത് അദ്ദേഹത്തിൻ്റെ മേൽ ബാധ്യതയില്ല. അത് അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യമാണ്. അല്ലാഹു നിങ്ങൾ പരസ്യമാക്കുന്നതും രഹസ്യമാക്കുന്നതുമായ സന്മാർഗവും ദുർമാർഗവുമെല്ലാം അറിയുന്നു. അവക്കെല്ലാം അവൻ നിങ്ങൾക്ക് പ്രതിഫലം നൽകുന്നതുമാണ്.