وَقُلۡنَا مِنۢ بَعۡدِهِۦ لِبَنِيٓ إِسۡرَٰٓءِيلَ ٱسۡكُنُواْ ٱلۡأَرۡضَ فَإِذَا جَآءَ وَعۡدُ ٱلۡأٓخِرَةِ جِئۡنَا بِكُمۡ لَفِيفٗا ١٠٤
അവന്‍റെ (നാശത്തിനു) ശേഷം നാം ഇസ്രായീല്‍ സന്തതികളോട് ഇപ്രകാരം പറയുകയും ചെയ്തു: നിങ്ങള്‍ ഈ നാട്ടില്‍ താമസിച്ചുകൊള്ളുക. അനന്തരം പരലോകത്തിന്‍റെ വാഗ്ദാനം വന്നെത്തിയാല്‍(41) നിങ്ങളെയെല്ലാം കൂട്ടത്തോടെ നാം കൊണ്ടു വരുന്നതാണ്.
അടിക്കുറിപ്പുകൾ
41) പരലോകത്ത് മനുഷ്യരെ മുഴുവന്‍ ഒരുമിച്ചുകൂട്ടുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്ത സമയം വന്നെത്തിയാല്‍.
തഫ്സീർ
ഫിർഔനെയും അവൻ്റെ സൈന്യത്തെയും നശിപ്പിച്ചതിന് ശേഷം ഇസ്രാഈൽ സന്തതികളോട് നാം പറഞ്ഞു: നിങ്ങൾ ശാമിൻ്റെ മണ്ണിൽ താമസിച്ചു കൊള്ളുക. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാൾ വന്നെത്തിയാൽ നിങ്ങളെയെല്ലാം വിചാരണയുടെ വേദിയിലേക്ക് നാം ഒരുമിച്ചു കൂട്ടുന്നതാണ്.