സൂറ Al-Isra, ആയത്ത് 10

17:10

وَأَنَّ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ أَعۡتَدۡنَا لَهُمۡ عَذَابًا أَلِيمٗا ١٠

പരലോകത്തില്‍ വിശ്വസിക്കാത്തവരാരോ അവര്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട് എന്നും (സന്തോഷവാര്‍ത്ത അറിയിക്കുന്നു.)

തഫ്സീർ

ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ വിശ്വസിക്കാത്തവർക്ക് അവരെ ദുഃഖിപ്പിക്കുന്ന വാർത്തയും ഈ ഖുർആൻ അറിയിക്കുന്നു. പരലോകത്ത് വേദനയേറിയ ശിക്ഷ നാം അവർക്ക് ഒരുക്കി വെച്ചിട്ടുണ്ട് എന്നതാകുന്നു അത്.