സൂറ Al-Baqarah, ആയത്ത് 263

2:263

۞ قَوۡلٞ مَّعۡرُوفٞ وَمَغۡفِرَةٌ خَيۡرٞ مِّن صَدَقَةٖ يَتۡبَعُهَآ أَذٗىۗ وَٱللَّهُ غَنِيٌّ حَلِيمٞ ٢٦٣

കൊടുത്തതിനെത്തുടര്‍ന്ന് ശല്യമുണ്ടാക്കുന്ന ദാനധര്‍മ്മത്തെക്കാള്‍ ഉത്തമമായിട്ടുള്ളത് നല്ല വാക്കും വിട്ടുവീഴ്ചയുമാകുന്നു. അല്ലാഹു പരാശ്രയം ആവശ്യമില്ലാത്തവനും സഹനശീലനുമാകുന്നു.

തഫ്സീർ

വിശ്വാസിയുടെ ഹൃദയത്തിന് സന്തോഷമുണ്ടാക്കുന്ന മാന്യമായ വാക്കും, നിന്നോട് തിന്മ പ്രവർത്തിച്ചവരോട് വിട്ടുവീഴ്ച ചെയ്യലുമാണ് ധർമം നല്കിയവനോട് അതെടുത്ത് പറഞ്ഞു കൊണ്ട് അവനെ ബുദ്ധിമുട്ടിക്കുന്നതിനേക്കാൾ നല്ലത്. അല്ലാഹു അടിമകളിൽ നിന്ന് അങ്ങേയറ്റം ധന്യതയുള്ളവനും, അവരെ ഉടനടി ശിക്ഷിക്കാതെ തീർത്തും ക്ഷമിക്കുന്നവനുമാകുന്നു.