സൂറ Al-Baqarah, ആയത്ത് 202

2:202

أُوْلَٰٓئِكَ لَهُمۡ نَصِيبٞ مِّمَّا كَسَبُواْۚ وَٱللَّهُ سَرِيعُ ٱلۡحِسَابِ ٢٠٢

അവര്‍ സമ്പാദിച്ചതിൻ്റെ ഫലമായി അവര്‍ക്ക് വലിയൊരു വിഹിതമുണ്ട്‌. അല്ലാഹു അതിവേഗത്തില്‍ കണക്ക് നോക്കുന്നവനാകുന്നു.

തഫ്സീർ

ഇഹപര നന്മകൾക്ക് വേണ്ടി പ്രാർത്ഥിച്ചവർക്ക് ഇഹലോകത്ത് അവർ സമ്പാദിച്ച സൽക്കർമ്മങ്ങളുടെ ഫലമായി മഹത്തായ പ്രതിഫലത്തിൻറെ വിഹിതമുണ്ട്. അല്ലാഹു അതിവേഗത്തിൽ കർമ്മങ്ങളുടെ കണക്ക് നോക്കുന്നവനാകുന്നു.