സൂറ Al-Baqarah, ആയത്ത് 201

2:201

وَمِنۡهُم مَّن يَقُولُ رَبَّنَآ ءَاتِنَا فِي ٱلدُّنۡيَا حَسَنَةٗ وَفِي ٱلۡأٓخِرَةِ حَسَنَةٗ وَقِنَا عَذَابَ ٱلنَّارِ ٢٠١

മറ്റു ചിലര്‍ പറയും; 'ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ നീ കാത്തുരക്ഷിക്കുകയും ചെയ്യേണമേ' എന്ന്‌.

തഫ്സീർ

ജനങ്ങളിൽ ഒരു വിഭാഗം അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്നവരാണ്. അങ്ങനെയുള്ളവൻ തന്റെ റബ്ബിനോട് സ്വർഗപ്രവേശനമെന്ന വിജയവും നരക ശിക്ഷയിൽ നിന്നുള്ള മോചനവും ചോദിക്കുന്ന പോലെ ഇഹലോകാനുഗ്രഹങ്ങളും സൽക്കർമ്മങ്ങളും ചോദിക്കുന്നു.