ٱلۡحَقُّ مِن رَّبِّكَ فَلَا تَكُونَنَّ مِنَ ٱلۡمُمۡتَرِينَ ١٤٧
(നബിയേ, ഈ സന്ദേശം) നിൻ്റെ നാഥൻ്റെ പക്കല്‍ നിന്നുള്ള സത്യമാകുന്നു. അതിനാല്‍ നീ സംശയാലുക്കളുടെ കൂട്ടത്തില്‍ പെട്ടുപോകരുത്.
തഫ്സീർ
നബിയേ, നിൻറെ റബ്ബിന്റെ പക്കൽ നിന്നുള്ള സത്യമാകുന്നു ഇത്. അതിനാൽ അതിൻറെ സത്യതയിൽ സംശയമുള്ളവരുടെ കൂട്ടത്തിൽ നീ പെട്ടുപോകരുത്.