أَلَمۡ تَعۡلَمۡ أَنَّ ٱللَّهَ لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۗ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِيّٖ وَلَا نَصِيرٍ ١٠٧
നിനക്കറിഞ്ഞു കൂടേ അല്ലാഹുവിന്നു തന്നെയാണ് ആകാശഭൂമികളുടെ ആധിപത്യമെന്നും, നിങ്ങള്ക്ക് അല്ലാഹുവെ കൂടാതെ ഒരു രക്ഷകനും സഹായിയും ഇല്ലെന്നും?
തഫ്സീർ
നബിയേ, തീർച്ചയായും താങ്കൾക്കറിയാം; അല്ലാഹുവാണ് ആകാശഭൂമികളുടെ അധിപതി എന്നും അവനുദ്ദേശിക്കുന്നത് അവൻ വിധിക്കുന്നു എന്നും അവനുദ്ദേശിക്കുന്നത് അവൻറെ അടിമകളോട് അവൻ കൽപ്പിക്കുകയും വിരോധിക്കുകയും ചെയ്യുന്നു എന്നും. മത നിയമങ്ങളിൽ നിന്ന് അവനുദ്ദേശിക്കുന്നത് അവൻ നിയമമായി നിലനിർത്തുകയും അവനുദ്ദേശിക്കുന്നത് അവൻ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങൾക്ക് നിങ്ങളുടെ കാര്യങ്ങൾ ഏറ്റെടുക്കാനും അല്ലാഹുവല്ലാതെ ഒരു രക്ഷാധികാരിയുമില്ല. നിങ്ങളിൽ നിന്ന് ഉപദ്രവങ്ങൾ തടക്കുവാൻ അല്ലാഹുവെ കൂടാതെ ഒരു സഹായിയും നിങ്ങൾക്കില്ല. അല്ലാഹുവാണ് അതിന്റെയെല്ലാം രക്ഷാധികാരിയും അതെല്ലാം ഏറ്റെടുത്തവനും. അതിന് കഴിയുന്നവനും അവൻ തന്നെ.