സൂറ Al-An'am, ആയത്ത് 132

6:132

وَلِكُلّٖ دَرَجَٰتٞ مِّمَّا عَمِلُواْۚ وَمَا رَبُّكَ بِغَٰفِلٍ عَمَّا يَعۡمَلُونَ ١٣٢

ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി പല പദവികളുണ്ട്‌. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി നിന്‍റെ രക്ഷിതാവ് ഒട്ടും അശ്രദ്ധനല്ല.

തഫ്സീർ

അവരിൽ ഓരോരുത്തർക്കും അവരുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലുള്ള പദവികളുണ്ട്. ധാരാളം തിന്മകൾ പ്രവർത്തിച്ചവനും കുറച്ച് തിന്മകൾ പ്രവർത്തിച്ചവനും സമമാവുകയില്ല. നേതാവും അനുയായിയും ഒരുപോലെയാകില്ല. നന്മകൾ പ്രവർത്തിച്ചവരുടെ പ്രതിഫലവും ഇതു പോലെ സമമാവുകയില്ല. അവർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിനെ കുറിച്ച് നിൻ്റെ രക്ഷിതാവ് അശ്രദ്ധനല്ല. മറിച്ച് അവൻ അവ വീക്ഷിച്ചു കൊണ്ടിരിക്കുന്നു. യാതൊന്നും അവന് അവ്യക്തമാവുകയില്ല. അവരുടെ പ്രവർത്തനങ്ങൾക്കെല്ലാമുള്ള പ്രതിഫലം അവൻ അവർക്ക് നൽകുന്നതാണ്.