സൂറ Al-Ahqaf, ആയത്ത് 6

46:6

وَإِذَا حُشِرَ ٱلنَّاسُ كَانُواْ لَهُمۡ أَعۡدَآءٗ وَكَانُواْ بِعِبَادَتِهِمۡ كَٰفِرِينَ ٦

മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും.(1)

അടിക്കുറിപ്പുകൾ

1) അല്ലാഹുവല്ലാത്തവരോടുള്ള പ്രാര്‍ത്ഥന അവര്‍ക്കുള്ള ഇബാദത്താണെന്നും അല്ലാഹുവല്ലാത്ത ആരും പ്രാര്‍ത്ഥനയ്ക്ക് ഉത്തരംനല്‍കുകയില്ലെന്നും 5, 6 വചനങ്ങള്‍ വ്യക്തമാക്കുന്നു. മഹാത്മാക്കളെ വിളിച്ചുപ്രാര്‍ഥിക്കുന്നവരോട് ഉയിര്‍ത്തെഴുന്നേല്പിന്റെ നാളില്‍ ആ മഹാത്മാക്കള്‍ സ്‌നേഹം ഭാവിക്കുകയോ അവര്‍ക്കു വേണ്ടി ശുപാര്‍ശ ചെയ്യുകയോ ഇല്ലെന്നും നേരെമറിച്ച് ആ ആരാധനയെ അവര്‍ തള്ളിപ്പറയുകയാണുണ്ടാവുകയെന്നും ഈ വചനങ്ങള്‍ നമുക്ക് മനസ്സിലാക്കിത്തരുന്നു.

തഫ്സീർ

ഈ ആരാധ്യന്മാർ ഇഹലോകത്ത് അവർക്ക് ഒരു ഉപകാരവും ചെയ്യില്ലെന്നതിനൊപ്പം പരലോകത്ത് ഇവർ ഒരുമിച്ചു കൂട്ടപ്പെട്ടാൽ തങ്ങളെ ആരാധിച്ചവരുടെ ശത്രുക്കളായി മാറുകയും, അവരുമായി അകൽച്ച പാലിക്കുകയും ചെയ്യും. ഇവർ തങ്ങളെ ആരാധിച്ചിരുന്നത് തങ്ങൾക്ക് അറിയില്ലായിരുന്നു എന്നവർ നിഷേധിക്കുകയും ചെയ്യും.