يَغۡشَى ٱلنَّاسَۖ هَٰذَا عَذَابٌ أَلِيمٞ ١١
മനുഷ്യരെ അത് പൊതിയുന്നതാണ്. ഇത് വേദനയേറിയ ഒരു ശിക്ഷയായിരിക്കും.(1)
അടിക്കുറിപ്പുകൾ
1) മനുഷ്യരെയൊക്കെ മൂടുന്ന പുക നബി(ﷺ)യുടെ കാലത്തുണ്ടായതാണെന്നും, ലോകാവസാനത്തില്‍ ഉണ്ടാകുന്നതാണെന്നും രണ്ട് അഭിപ്രായങ്ങള്‍ വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
തഫ്സീർ
അത് നിൻറെ സമൂഹത്തെ മുഴുവനായി ബാധിക്കും. അവരോട് പറയപ്പെടും: നിങ്ങൾക്ക് ബാധിച്ചിരിക്കുന്ന ഈ ശിക്ഷ വേദനാജനകമായ ശിക്ഷയാകുന്നു.