സൂറ Qaf, ആയത്ത് 26

50:26

ٱلَّذِي جَعَلَ مَعَ ٱللَّهِ إِلَٰهًا ءَاخَرَ فَأَلۡقِيَاهُ فِي ٱلۡعَذَابِ ٱلشَّدِيدِ ٢٦

അതെ, അല്ലാഹുവോടൊപ്പം വേറെ ആരാധ്യനെ സ്ഥാപിച്ച ഏതൊരുവനെയും. അതിനാല്‍ കഠിനമായ ശിക്ഷയില്‍ അവനെ നിങ്ങള്‍ ഇട്ടേക്കുക.

തഫ്സീർ

അല്ലാഹുവിനോടൊപ്പം മറ്റൊരു ആരാധ്യനെ നിശ്ചയിക്കുകയും, ആരാധനയിൽ അവനെ പങ്കാളിയാക്കുകയും ചെയ്ത (ഏതൊരുവനെയും). അതിനാൽ കഠിനമായി ശിക്ഷയിൽ നിങ്ങൾ അവനെ ഇട്ടു കൊള്ളുക.