وَجَآءَتۡ سَكۡرَةُ ٱلۡمَوۡتِ بِٱلۡحَقِّۖ ذَٰلِكَ مَا كُنتَ مِنۡهُ تَحِيدُ ١٩
മരണവെപ്രാളം യാഥാര്‍ത്ഥ്യവും കൊണ്ട് വരുന്നതാണ്. എന്തൊന്നില്‍ നിന്ന് നീ ഒഴിഞ്ഞു മാറികൊണ്ടിരിക്കുന്നുവോ അതത്രെ ഇത്.
തഫ്സീർ
മരണത്തിൻ്റെ കാഠിന്യം ഓടിയൊളിക്കാൻ കഴിയാത്ത സത്യവുമായി വരുന്നതാണ്. അശ്രദ്ധനായി ജീവിച്ചു കൊണ്ടിരിക്കുന്ന മനുഷ്യാ! നീ പിന്നോട്ട് നീങ്ങി നിന്നിരുന്ന, പേടിച്ചോടിയിരുന്ന കാര്യമാകുന്നു ഇത്.