സൂറ Al-Hijr, ആയത്ത് 52

15:52

إِذۡ دَخَلُواْ عَلَيۡهِ فَقَالُواْ سَلَٰمٗا قَالَ إِنَّا مِنكُمۡ وَجِلُونَ ٥٢

അദ്ദേഹത്തിന്‍റെ അടുത്ത് കടന്നുവന്ന് അവര്‍ സലാം എന്ന് പറഞ്ഞ സന്ദര്‍ഭം. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെപ്പറ്റി ഭയമുള്ളവരാകുന്നു.(15)

അടിക്കുറിപ്പുകൾ

15) അതിഥികള്‍ക്ക് ഇബ്രാഹീം നബി(عليه السلام) നല്‍കിയ ഭക്ഷണം അവര്‍ കഴിക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് അവരെ പറ്റി അദ്ദേഹത്തിന് ഭയം തോന്നിയതെന്ന് 11:70 ല്‍ പറഞ്ഞിട്ടുണ്ട്.

തഫ്സീർ

അവർ അദ്ദേഹത്തിൻ്റെ അടുക്കൽ പ്രവേശിച്ചപ്പോൾ അദ്ദേഹത്തിന് 'സലാം' പറഞ്ഞു. അവർ പറഞ്ഞതിനെക്കാൾ നല്ല രൂപത്തിൽ അവർക്ക് അദ്ദേഹം സലാം മടക്കി. അവർക്ക് ഭക്ഷിക്കുന്നതിനായി വേവിച്ച ഒരു പശുക്കുട്ടിയെ അദ്ദേഹം കൊണ്ടുവന്നു കൊടുക്കുകയും ചെയ്തു. അദ്ദേഹം ധരിച്ചത് അവർ മനുഷ്യരാണെന്നായിരുന്നു. എന്നാൽ അവർ മുന്നിൽ വെച്ച ഭക്ഷണത്തിൽ നിന്ന് കഴിക്കാതെ വന്നപ്പോൾ അദ്ദേഹം പറഞ്ഞു: ഞങ്ങൾ നിങ്ങളെ കുറിച്ച് ഭയമുള്ളവരാകുന്നു.