സൂറ Al-Hijr, ആയത്ത് 19

15:19

وَٱلۡأَرۡضَ مَدَدۡنَٰهَا وَأَلۡقَيۡنَا فِيهَا رَوَٰسِيَ وَأَنۢبَتۡنَا فِيهَا مِن كُلِّ شَيۡءٖ مَّوۡزُونٖ ١٩

ഭൂമിയെ നാം വിശാലമാക്കുകയും അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ സ്ഥാപിക്കുകയും, അളവ് നിര്‍ണയിക്കപ്പെട്ട എല്ലാ വസ്തുക്കളും(5) അതില്‍ നാം മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.

അടിക്കുറിപ്പുകൾ

5) ഭൂമിയില്‍ അല്ലാഹു മുളപ്പിച്ച ഓരോ സസ്യത്തിൻ്റെയും ഗുണഗണങ്ങള്‍ നിര്‍ണ്ണിതവും, സന്തുലിതവുമാണെന്ന് ഇതില്‍ നിന്ന് ഗ്രഹിക്കാം. 'മൗസൂന്‍' എന്ന പദത്തിന് തൂക്കം അഥവാ അളവ് നിര്‍ണ്ണയിക്കപ്പെട്ടത് എന്നും, സന്തുലിതം എന്നും അര്‍ത്ഥമുണ്ട്.

തഫ്സീർ

ഭൂമിയാകട്ടെ, ജനങ്ങൾക്ക് വസിക്കുന്നതിനായി അതിനെ നാം വിശാലമാക്കുകയും, മനുഷ്യരെയും കൊണ്ട് അത് നീങ്ങിപ്പോകാതിരിക്കാൻ ഉറച്ചു നിൽക്കുന്ന പർവ്വതങ്ങൾ അതിൽ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. യുക്തമായ രൂപത്തിൽ, നിശ്ചയിക്കപ്പെട്ട കണക്ക് പ്രകാരം വ്യത്യസ്തയിനം ചെടികൾ നാമതിൽ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.