إِذۡ تَبَرَّأَ ٱلَّذِينَ ٱتُّبِعُواْ مِنَ ٱلَّذِينَ ٱتَّبَعُواْ وَرَأَوُاْ ٱلۡعَذَابَ وَتَقَطَّعَتۡ بِهِمُ ٱلۡأَسۡبَابُ ١٦٦
പിന്തുടരപ്പെട്ടവര്‍ (നേതാക്കള്‍) പിന്തുടര്‍ന്നവരെ (അനുയായികളെ) വിട്ട് ഒഴിഞ്ഞ് മാറുകയും, ശിക്ഷ നേരില്‍ കാണുകയും, അവര്‍ (ഇരുവിഭാഗവും) തമ്മിലുള്ള ബന്ധങ്ങള്‍ അറ്റുപോവുകയും ചെയ്യുന്ന സന്ദര്‍ഭമത്രെ (അത്.)
തഫ്സീർ
ഖിയാമത്ത് നാളിലെ ഭയാനകതയും കാഠിന്യവും കണ്ടതിനാൽ പിന്തുടരപ്പെട്ട നേതാക്കൾ പിന്തുടർന്ന ദുർബലരായ അനുയായികളെ വിട്ട് ഒഴിഞ്ഞ് മാറുന്ന സമയമാണത്. അവർക്ക് രക്ഷപ്പെടാനുള്ള സകല വഴികളും അറ്റുപോയിരിക്കുന്നു.