സൂറ Al-An'am, ആയത്ത് 149

6:149

قُلۡ فَلِلَّهِ ٱلۡحُجَّةُ ٱلۡبَٰلِغَةُۖ فَلَوۡ شَآءَ لَهَدَىٰكُمۡ أَجۡمَعِينَ ١٤٩

പറയുക: ആകയാല്‍ അല്ലാഹുവിനാണ് മികച്ച തെളിവുള്ളത്‌. അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ മുഴുവന്‍ അവന്‍ നേര്‍വഴിയിലാക്കുക തന്നെ ചെയ്യുമായിരുന്നു.

തഫ്സീർ

അല്ലാഹുവിൻ്റെ റസൂലേ! ബഹുദൈവാരാധകരോട് പറയുക: അടിസ്ഥാനമില്ലാത്ത ഈ തെളിവുകളല്ലാതെ മറ്റൊരു തെളിവും നിങ്ങളുടെ പക്കലില്ലെങ്കിൽ (അറിയുക;) അല്ലാഹുവിൻ്റെ പക്കൽ നിങ്ങൾ മുന്നോട്ടു വെക്കുന്ന സർവ്വ ന്യായങ്ങളെയും തകർത്തു കളയുന്ന ഖണ്ഡിതമായ തെളിവുകളുണ്ട്. നിങ്ങൾ പിടിച്ചു തൂങ്ങിയിരിക്കുന്ന എല്ലാ ആശയക്കുഴപ്പങ്ങളെയും അവ ഇല്ലാതെയാക്കുന്നു. ബഹുദൈവാരാധകരേ! നിങ്ങളെയെല്ലാം സത്യത്തിലേക്ക് എത്തിക്കുവാൻ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവൻ അപ്രകാരം നിങ്ങൾക്ക് സത്യത്തിലേക്ക് സൗകര്യം ചെയ്യുമായിരുന്നു.